.

#piravom news

#election 2021

പിറവത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബി ജെ പി സ്ഥാനാർത്ഥി

തിരഞ്ഞെടുപ്പ് അടുത്തതോടെ പിറവം നിയോജകമണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി എം ആശിഷ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പര്യടനത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടനം ബി ജെ പി മധ്യമേഖല ഉപാദ്ധ്യക്ഷൻ എം. എൻ മധു നിർവഹിച്ചു. ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭ പ്രശാന്ത്, ജനറൽ സെക്രട്ടറി എം.എസ്. കൃഷ്ണകുമാർ തുടങ്ങിയ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.

LifeKochi Web Desk | March 16, 2021, 9:41 p.m. | Piravom