.

ചെല്ലാനം : വർണ കൂടാരം - പുത്തൻതോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രീപ്രൈമറി നവീകരണ പദ്ധതി M L A കെ ജെ മാക്സി ഉദ്‌ഘാടനം ചെയ്തു.

ചെല്ലാനം : പുത്തൻതോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ, സമഗ്ര ശിക്ഷ കേരളയും യു ആർ സി മട്ടാഞ്ചേരിയും സംയുക്തമായി, അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കി കുട്ടികളുടെ വിവിധ വികാസ മേഖലകളെ പരിപോഷിപ്പിക്കുന്ന 13 പ്രവർത്തന ഇടങ്ങളോടു കൂടിയ പ്രീപ്രൈമറി നവീകരണ പദ്ധതിയായ , എസ് എസ് കെ വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം M L A കെ ജെ മാക്സി നിർവഹിച്ചു. പ്രിൻസിപ്പാൾ രാധിക ദേവി ആർ ഏവർക്കും സ്വാഗതം ആശംസിച്ചു. ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഡി പ്രസാദ് അധ്യക്ഷനായിരുന്ന യോഗത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ സെൽവരാജ്, വാർഡ് മെമ്പർ റോസി പെക്സി, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ രമ്യ ജോസഫ്, ബി ആർ സി ട്രെയിനർ അന്ന ദീപ, ക്ലസ്റ്റർ കോഡിനേറ്റർ സൗബി മോൾ, എസ്എംസി ചെയർപേഴ്സൺ മേരി ക്രിസ്റ്റഫർ, പിടിഎ പ്രസിഡൻറ് എ എക്സ് പ്രിൻസൺ, സ്റ്റാഫ് സെക്രട്ടറി എൻ.ജയശങ്കർ , അജി മാത്യു എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി എച്ച് എം സെലീന ജെയിംസ് യോഗത്തിൽ കൃതജ്ഞത അർപ്പിച്ചു. വർണശബളമായ ഉദ്ഘാടന യോഗത്തിൽ നവാഗതരായി 101 കുട്ടികൾ എത്തിച്ചേർന്നു. അവരുടെ മാതാപിതാക്കളും, ജനപ്രതിനിധികളും, അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും അടങ്ങുന്ന വലിയൊരു സദസ്സാണ് പുത്തൻതോട് സ്കൂളിൽ ഒരുങ്ങിയത്. കൂടുതൽ വിവരങ്ങൾ പിടിഎ പ്രസിഡൻറ് എ എക്സ് പ്രിൻസൺ, മേരി ക്രിസ്റ്റഫർ എസ് എം സി ചെയർപേഴ്സൺ, സെലീന ജെയിംസ് ഡെപ്യൂട്ടി എച്ച് എം, ഗ്രേസി ടി സി പ്രീ പ്രൈമറി അധ്യാപിക, ദിലീപ് ദാസ് തുറവൂർ ശില്പി, രക്ഷാകർത്താക്കളായ ട്രീസ, സതീഷ്, ഗീതു, പ്രീതി, വിജീഷ്, മേരി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 5, 2023, 7:26 p.m. | Chellanam