.

#piravom news

പിറവത്ത് ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് ഈസ്റ്റർ ശുശ്രൂഷയും പൈതൽ നേർച്ചയും നടന്നു

ക്രൈസ്തവർ ലോകമെങ്ങും ഇന്ന് ക്രിസ്തു ദേവന്റെ ഉയിർത്തെഴുന്നേൽപ്പ് ആഘോഷിക്കുകയാണ്. ഇതിന്റെ ഭാ​ഗമായി പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലും പിറവം ഓർത്തഡോക്സ് സുറിയാനി വലിയ പള്ളിയിലും നടന്ന ഈസ്റ്റർ ശുശ്രൂഷയിൽ ആയിരങ്ങൾ പങ്കെടുത്തു. തുടർന്ന് സന്താന ലബ്ധിക്കായി പൈതൽ നേർച്ചയും നടന്നു. പിറവം രാജാധി രാജാ സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി റവ: ഫാ. വർഗ്ഗീസ് പനച്ചിയിൽ, പിറവം വലിയ പള്ളി വികാരി റവ: ഫാ. സ്കറിയ വട്ടക്കാട്ടിൽ, പിറവം സെന്റ്. മേരിസ് ഓർത്തോഡോസ് സുറിയാനി പള്ളി ഫാ. ഏലിയാസ് ചെറുക്കാട് എന്നിവർ ഈസ്റ്റർ ആശംസകൾ നേരുന്നു.

LifeKochi Web Desk | April 4, 2021, 2:49 p.m. | Piravom