.

ഇടക്കൊച്ചി : ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് സഹകരണ മേഖലയിൽ " നെറ്റ് സീറോ എമിഷൻ 2025 " എന്ന പദ്ധതി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭം കുറിച്ചു.

ഇടക്കൊച്ചി : ഫലവൃക്ഷ തൈകളുടേയും പച്ചക്കറി തൈകളുടേയും വിതരണണോദ്ഘാടനം ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ വെച്ച് ബാങ്ക് പ്രസിഡൻറ് ജോൺ റിബല്ലോ നിർവ്വഹിച്ചു. ഡയറക്ടർ ബോർഡ് മെംബർ കെ.എം.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ മേഖലയിലെ പ്രവർത്തന ശൈലിയിലൂടെയും മനുഷ്യ പ്രേരിത കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് "നെറ്റ് സീറോ എമിഷൻ പദ്ധതി " നടപ്പിലാക്കുന്നത്. 16-ാം ഡിവിഷൻ കൗൺസിലർ ജീജ ടെൻസൻ, 15-ാം ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ, അഡ്വ. ശ്യാം കെ.പി, ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 5, 2023, 11:45 p.m. | Edakochi