.

#varappetty

ഇഞ്ചൂർ മാർത്തോമ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ റാങ്കുകളുടെ തിളക്കം

എംജെഎസ്എസ്എ നടത്തിയ ഓൺ​ലൈൻ പത്താംക്ലാസ് പരീക്ഷയിൽ ഇഞ്ചൂർ മാർത്തോമ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി ഇടവകാം​ഗങ്ങളായ വിദ്യാർത്ഥികൾ ഒന്നാം റാങ്ക് ഉൾപ്പെടെ മൂന്ന് റാങ്കുകൾ കരസ്ഥമാക്കി. കൊച്ചുപുരക്കൽ കെ.പി. എൽദോസ്- സിനി ദമ്പതികളുടെ മകൾ സാറ എൽദോസ് ഒന്നാം റാങ്കും ചെട്ടിയാംകുടി ജോയ് പൗലോസ് - ഷൈബി ദമ്പതികളുടെ മകൾ അനീറ്റ ജോയ് നാലാം റാങ്കും പാണ്ടിയപ്പിള്ളിൽ ജിജി പൗലോസ്- ഷീല ജിജി ദമ്പതികളുടെ മകൾ ജിന്റുമോൾ ജിജി ഒൻപതാം റാങ്കും നേടി. ഇഞ്ചൂർ ഇടവകയുടെ അഭിമാനമായ വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ...

LifeKochi Web Desk | April 24, 2021, 7:26 p.m. | Varapetty