.

കടമക്കുടി : കേരള ജേർണലിസ്റ്റ്സ് യൂണിയൻ എറണാകുളം ജില്ലാ ശിൽപ്പശാല നടന്നു.

കടമക്കുടി : കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) എറണാകുളം ജില്ലാ ശിൽപ്പശാല വരാപ്പുഴ കടമക്കുടിയിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, സംസ്ഥാന ട്രഷറർ ഇ.പി. രാജീവ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബോബൻ ബി. കിഴക്കേത്തറ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എ. ഷാജി, സെക്രട്ടറി ജോഷി അറക്കൽ, ജില്ലാ സെക്രട്ടറി ശശി പെരുമ്പടപ്പിൽ, വൈസ് പ്രസിഡന്റുമാരായ ദിലീപ് കുമാർ, രതീഷ് പുതുശേരി, ജോസ് പിറവം, ഇസ്മയിൽ കളമശേരി, സിജി പ്രതാപൻ, വിദ്യാ വേണുഗോപാൽ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീമൂലം മോഹൻദാസ്, സുനീഷ് മണ്ണത്തൂർ, ജില്ലാ ഭാരവാഹികളായ സജോ സക്കറിയ, അൻവർ കൈതാരം ജില്ല ജോയിൻ്റ് സെക്രട്ടറി എന്നിവർ വിവിധ ക്ളാസുകളിൽ മോഡറേറ്റർമാരായിരുന്നു. അംഗങ്ങളുടെ കലാപരിപാടികളും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 29, 2023, 9:56 p.m. | Kadamakkudy