.

കാഞ്ഞൂർ : തുറവുംകര യൂസഫ് മെമ്മോറിയൽ ലൈബ്രറി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് തുടക്കമായി.

കാഞ്ഞൂർ : ജൂൺ 2, 3, 4, തീയതികളിൽ തുറവുംകര തൃപ്തി രവി ഗ്രൗണ്ടിൽ വെച്ചാണ് ടൂർണ്ണമെന്റ് നടക്കുന്നത്. ഫുട്ബോൾ ടൂർണ്ണമെന്റ് ജില്ല പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ എ സന്തോഷ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കമ്മറ്റി അംഗം തമ്പാൻ, പഞ്ചായത്ത് മെമ്പർ വർഗീസ്, ബ്ലോക്ക് മെമ്പർ അഭിജിത്ത്, ട്രഷറർ എ എ ഗോപി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | June 2, 2023, 11:33 p.m. | Kanjoor