.

കൂത്താട്ടുകുളം :പി.എം.എ.വൈ (നഗരം) ഒപ്പം ക്യാമ്പയിൻ..

കൂത്താട്ടുകുളം :പി.എം.എ.വൈ നഗരം ലൈഫ്, എൻ.യു.എൽ.എം. , അതിദരിദ്രർ, ആശ്രയ, കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് ഗുണഭോക്തൃ കുടുംബാംഗങ്ങൾക്ക് ഉപജീവനം, സാമ്പത്തിക ശാക്തീകരണം എന്നിവ കൈവരിച്ച് ജീവിത നിലവാരം ഉയർത്തുന്നതിനും സാമൂഹിക സുരക്ഷയ്ക്കും ആവശ്യമായ പിന്തുണ ലഭ്യമാക്കുന്നതിനുമായി 2022 ഡിസംബർ 14 മുതൽ 2023 ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കുന്ന ഒപ്പം കൂടെയുണ്ട് കരുതലോടെ ക്യാമ്പയിൻ കൂത്താട്ടുകുളം നഗരസഭയിൽ നടപ്പിലാക്കുന്നു. അഗതിരഹിത കേരളം പി.എം.എ.വൈ ലൈഫ് (നഗരം) പദ്ധതികളിലെ ഗുണഭോക്തൃ കുടുംബങ്ങൾ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, നഗരങ്ങളിലെ അതിദരിദ്രർ എന്നിവർക്ക് സംരംഭകത്വവും തൊഴിലും ലഭ്യമാക്കാൽ, എന്നിവയിലൂടെ സാമൂഹിക പുരോഗതി കൈവരിക്കാൻ സഹായിക്കുക എന്നതാണ് ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം ക്യാമ്പയിൻറെ കൂത്താട്ടുകുളം നഗരസഭാതല ഉദ്ഘാടനം നഗരസഭാ ടൗൺഹാളിൽ നഗരസഭ വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിജി ഷാനവാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ വെച്ച് പി.എം.എ.വൈ ലൈഫ് പദ്ധതിയുടെ ഏഴാമത്തെ ഡി.പി.ആറിൻറെ നിർമാണോദ്ഘാടനം ക്ഷേമകാര്യസ്ഥിരം സമിതി ചെയർമാൻ പ്രിൻസ്പോൾ ജോണും അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷിബി ബേബിയും ബാലസഭ ഫുട്ബോൾ മത്സരവിജയികൾക്കുള്ള സമ്മാനദാനവും ഫുട്ബോൾ കിറ്റ് വിതരണവും മുൻ ഡപ്യൂട്ടി ചെയർപേഴ്സൺ അമ്പിക രാജേന്ദ്രനും കുടുംബശ്രീ ലിങ്കേജ് ലോൺ വിതരണോദ്ഘാടനം പൊതുമരാമത്ത് സ്ഥിരം സമിതി മുൻചെയർമാനും ഫാർമേഴ്സ് ബാങ്ക് പ്രസിഡൻറുമായ സണ്ണി കുര്യാക്കോസും നിർവ്വഹിച്ചു. നഗരസഭ കൗൺസിലർമാർ സി.ഡി.എസ് ചെയർപേഴ്സൺ ദീപാ ഷാജി , നഗരസഭ സെക്രട്ടറി ഷീബ എസ്. സിറ്റി പ്രൊജക്ട് ഓഫീസർ വർഗ്ഗീസ് കെ.പി മറ്റു ഉദ്ദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 23, 2023, 9:18 p.m. | Koothattukulam