.

കോതമം​ഗലം: വിശുദ്ധ മാർ തോമ ചെറിയപള്ളിയിൽ കന്നി 20 ചെറിയ പെരുന്നാളിന് കൊടിയേറി

കോതമം​ഗലം: ആഗോള സർവ്വമത തീർഥാടനകേന്ദ്രമായ കോതമംഗലം വിശുദ്ധ മാർ തോമ ചെറിയപള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 336 മത് ഓർമ പെരുന്നാളിന് കൊടിയേറി. പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ കൊടി ഉയർത്തി. കോതമംഗലം എംഎൽഎ ആന്റണി ജോൺ, നഗരസഭ ചെയർമാൻ കെ കെ ടോമി അബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ മറ്റ് ജനപ്രതിനിധികൾ, വിവിധ വൈദികരും പള്ളി ഭാരവാഹികളും വിശ്വാസികളും പങ്കെടുത്തു.

LifeKochi Web Desk | Sept. 26, 2021, 12:37 p.m. | Kothamangalam