.

കുമ്പളങ്ങി: വീട്ടിൽ ബോൺസായ് തോട്ടമൊരുക്കി ലീനസ്

കുമ്പളങ്ങി: വീട്ടിൽ ബോൺസായ് തോട്ടമൊരുക്കി മറൈൻ എൻജിനീയറായ ലീനസ്. മനോഹരമായ ബോൺസായ് മരങ്ങളാണ് ലീനസിന്റെ വീട്ടിൽ നിറയെ. ലക്ഷങ്ങൾ നൽകാൻ ആളുകൾ എത്തിയിട്ടും വിൽപ്പനയ്ക്ക് വയ്ക്കാതെ അവയെ സ്വന്തം മക്കളായി വളർത്തുകയാണ് അദ്ദേഹം. മറൈൻ എൻജിനീയറായ ലീനസ് ഓരോ രാജ്യം സന്ദർശിക്കുമ്പോഴും ആ നാട്ടിലെ പ്രധാന വൃക്ഷങ്ങൾ വാങ്ങി നാട്ടിലെത്തിച്ചു ബോൺസായിയാക്കി മാറ്റും. ഓരോ ബോൺസായ് മരങ്ങൾക്കു പിന്നിലും ഒരായുസ്സിന്റെ അധ്വാനം ആവശ്യമാണെന്ന് ലീനസ് പറയുന്നു.

LifeKochi Web Desk | Sept. 18, 2021, 5:35 p.m. | Kumbalangy