.

#sslc

#Ayyappankavu

പാഠം 1 മലയാളം; എസ്എസ്എൽസി പരീക്ഷയിൽ ഫുൾ A+ കരസ്ഥമാക്കി ഇതര സംസ്ഥാന വിദ്യാർഥികൾ...

എസ്എസ്എൽസി പരീക്ഷാഫലം വന്നപ്പോൾ അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കണ്ടറി സ്‌കൂളിന് ഇരട്ടി മധുരമുള്ള നേട്ടം കൈവരിക്കാൻ സാധിച്ചു. ഇത്തവണ ഈ സ്‌കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷ എഴുതിയ കുട്ടികളിൽ അഞ്ചു പേർ ഇതര സംസ്ഥാനത്ത് നിന്നുള്ളവരായിരുന്നു. ഈ 5 വിദ്യാർഥികൾക്കും എല്ലാ വിഷയങ്ങളിലും A+ നേടാൻ സാധിച്ചത് സ്കൂളിന് അഭിമാനകരമായിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശികളായ റോഷൻ കുമാർ റാജ്‌പുറോഹിത്, വിവേക് കുമാർ റാജ്‌പുറോഹിത്, സാക്ഷി റാജ്‌പുറോഹിത്, തമിഴ്‌നാട് സ്വദേശി വിഷ്ണു പ്രശാന്ത്, നൂർ ആലം ഖാൻ എന്നീ ഇതര സംസ്ഥാന വിദ്യാർത്ഥികളാണ് മികച്ച വിജയം നേടിയത്. ഇവരുടെ നേട്ടം ഏറെ പ്രശംസനീയമാണെന്ന് പ്രധാനധ്യാപിക ബിന്ദു ലൈഫ് കൊച്ചിയോട് പറഞ്ഞു...

LifeKochi Web Desk | July 18, 2021, 7:15 p.m. | Ayyappankavu