.

മരട്: 12 കോടി ഓണം ബമ്പറടിച്ച മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയപാലൻ ചേട്ടൻ സന്തോഷം പങ്കുവയ്ക്കുന്നു...

മരട്: ഓണം ബമ്പർ ഒന്നാം സമ്മാനമായ 12 കോടിക്ക് അർഹനായിരിക്കുകയാണ് മരട് സ്വദേശിയായ ജയപാലൻ ചേട്ടൻ. അപ്രതീക്ഷിതമായി കിട്ടിയ സൗഭാഗ്യത്തിൽ ഏറെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ. തന്റെ കണ്ണടയും മുന്നേ മകന് കിട്ടിയ ഭാഗ്യത്തിൽ ദൈവത്തോട് നന്ദി പറയുകയാണ് അമ്മ ലക്ഷ്‌മി. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും പിന്നീട് വാർത്തയിലും മറ്റും ടിക്കറ്റ് നമ്പർ കാണിച്ചപ്പോഴാണ് ഉറപ്പിച്ചതെന്നും മകൻ വൈശാഖ് പറഞ്ഞു. കടങ്ങൾ ഒക്കെ തീർത്തു മക്കളെ നല്ല നിലയിൽ എത്തിക്കണമെന്ന ആഗ്രഹം ജയപാലൻ ചേട്ടൻ ലൈഫ് കൊച്ചിയോട് പങ്കുവെച്ചു. ഒരുപാട് അഭ്യൂഹങ്ങൾക്ക് ശേഷം 12 കോടിയുടെ ഭാഗ്യം മരടിന്റെ മണ്ണിൽ എത്തിയതിൽ നഗരസഭ ഡിവിഷൻ കൗൺസിലർ ജെയ്നി പീറ്റർ സന്തോഷം അറിയിച്ചു.

LifeKochi Web Desk | Sept. 20, 2021, 10:49 p.m. | Maradu