NEWS
.
കെഎസ്കെടിയു വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു
കെഎസ്കെടിയു എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. പദ്ധതിയുടെ ഏരിയാതല ഉദ്ഘാടനം കൊച്ചുകടവന്ത്ര, കോയിത്തറ കോളനിയിൽ കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സി.ബി. ദേവദർശനൻ നിർവഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി പി.എൻ. സീനുലാൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. കൂടാതെ ബിനാലെ കോർഡിനേറ്റർ ആയ ബോണി തോമസ്, അഡ്വക്കേറ്റ് മനു റോയ് കൗൺസിലർമാരായ പി.ആർ. റെനീഷ്, ലതിക ടീച്ചർ, ശശികലയും ഏരിയാകമ്മിറ്റി അംഗം വിനോദ് മാത്യു പങ്കെടുത്തു. ഏരിയ പ്രസിഡൻറ് വി.കെ. രാമചന്ദ്രൻ, ഏരിയ സെക്രട്ടറി വർഗീസ് സി.ടി, ഷീന സുനിൽകുമാർ, ജാൻസി ജോഷി, എം.ടി. സെബാസ്റ്റ്യൻ, വിമൽകുമാർ, ക്രിസ്റ്റഫർ, എന്നിവർ നേതൃത്വം നൽകി.
LifeKochi Web Desk | June 22, 2021, 1:19 p.m. | Kaloor