.

#pachalam news

പച്ചാളം: പൂച്ചയുടെ തലയിൽ കുടുങ്ങിയ പാട്ട ഊരിയെടുത്ത് ഫയർഫോഴ്സ് സംഘം പൂച്ചയെ രക്ഷപെടുത്തി..

പച്ചാളം: പൂച്ചയുടെ തലയിൽ കുടുങ്ങിയ മിൽക്ക്മെയ്ഡിന്റെ പാട്ട ഊരിയെടുത്ത് ഫയർഫോഴ്സ് സംഘം പൂച്ചയെ രക്ഷപെടുത്തി. വടുതല പള്ളിക്കാവ് 73ാം ഡിവിഷനിൽ ടെംപിൾ റോഡിലാണ് സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എറണാകുളം ക്ലബ് റോ‍ഡ് ഫയർഫോഴ്സ് സംഘം പാട്ട ഊരി പൂച്ചയെ രക്ഷപെടുത്തി. സ്റ്റേഷൻ ഓഫീസറായ പി.കെ. സുരേഷ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ വിമൽ, ഫയർ റെസ്ക്യൂ ഓഫീസർ മാരായ ജിതിൻ, ഹരി, ഡ്രൈവർ രഞ്ജിത്ത് എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ ഉണ്ടായിരുന്നത്. കൗൺസിലർ മിനി വിവേര, പ്രദേശവാസി തമ്പി ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ വിമൽ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Sept. 5, 2021, 8:04 p.m. | Pachalam