.

പച്ചാളം : KVVES സിറ്റി നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായുള്ള പലിശ രഹിത വായ്പയുടെ ഉദ്‌ഘാടനം M L A ടി.ജെ വിനോദ് നിർവഹിച്ചു.

പച്ചാളം : കൂടാതെ ചിറ്റൂർ റീന മെമ്മോറിയൽ സംരക്ഷണ സ്പെഷൽ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള കുടയും, യൂണിഫോമിനായുള്ള തുകയും കൈമാറുന്ന ചടങ്ങും നടന്നു. യൂണിറ്റ്പ്രസിഡണ്ട് തദേവൂസിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗം ബേബി ലാലിനിയുടെ ഈശ്വര സ്തുതി ഗാനത്തോടെ ആരംഭിച്ചു. യോഗത്തിലെത്തിയ എല്ലാവരെയും യൂണിറ്റ് ജനറൽ സെക്രട്ടറി ജോസഫ് ജോളി സ്വാഗതം ചെയ്തു. 73-ാം ഡിവിഷൻ കൗൺസിലർ മിനി വിവേര നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികളടങ്ങിയ ബാഗ് കൈമാറി. തുടർന്ന് യൂണിറ്റിലെ അംഗങ്ങൾക്ക് ചാരിറ്റി പ്രവർത്തനത്തിന് സാഹചര്യമൊരുക്കി ചാരിറ്റി ബോക്സ് കൈമാറുന്ന ചടങ്ങ് യൂണിറ്റ് വൈസ് പ്രസിഡണ്ടും, വർക്കിംഗ് പ്രസിഡണ്ടുമായ നൗഷാദ് എ നിർവ്വഹിച്ചു. യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് അഭിലാഷ് എൻ എ, വനിത വിംഗ് പ്രസിഡണ്ട് റഷീദ ഹംസ എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു. യൂണിറ്റ് ട്രഷറർ ഡാനിയൽ എസ് എം യോഗത്തിനെത്തിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾ യൂണിറ്റ് പ്രസിഡണ്ട് തദേവൂസ് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | May 30, 2023, 12:54 a.m. | Pachalam