.

പച്ചാളം : ഹൈക്കോടതിക്ക് സമീപം ക്യൂൻസ് വോക് വേ, കേരളത്തിലെ ആദ്യത്തെ വൈഫൈ സ്ട്രീറ്റ് : ഉദ്ഘാടനം M P ശശി തരൂർ നിർവഹിച്ചു.

പച്ചാളം : എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള ക്യൂൻസ് വോക് വേയിൽ പൂർത്തിയാക്കിയ വൈഫൈ സ്ട്രീറ്റിന്റെ ഉദ്ഘാടനം ഡോ. ശശി തരൂർ M P നിർവഹിച്ചു. ഹൈബി ഈഡൻ M Pയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രോജക്ട് പൂർത്തിയാക്കിയത്. ക്വീൻസ് വോക് വേയിൽ പൂർത്തിയാക്കിയ പൊതുശുചി മുറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഹൈബി ഈഡൻ M P അധ്യക്ഷനായ ചടങ്ങിൽ മേയർ എം അനിൽകുമാർ, ടി ജെ വിനോദ് M L A , ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, കൗൺസിലർ മിനി ദിലീപ് ബിഎസ്എൻഎൽ പിജിഎം മൊബൈൽ ഓപ്പറേഷൻസ് ഡോക്ടർ ഫ്രാൻസിസ് ജേക്കബ്, പി ജിഎം എറണാകുളം വി സുരേന്ദ്രൻ, കൊച്ചിൻ ഷിപ്പിയാർഡ് സിഎസ്ആർ ഹെഡ് പി എൻ സമ്പത്ത് കുമാർ, ക്രെഡായി ക്ലീൻ സിറ്റി മൂവ്മെൻ്റ് പ്രസിഡൻറ് ഡോ. നജീബ് സക്കറിയ, ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ് പ്രസിഡൻറ് എസ് ഗോപകുമാർ, ജിഡ സെക്രട്ടറി രഘുരാമൻ തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | May 27, 2023, 12:29 a.m. | Pachalam