.

പെരുമ്പാവൂർ: ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ ഫർണീച്ചർ കോമൺ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം 26ന് പെരുമ്പാവൂരിൽ നടക്കും

പെരുമ്പാവൂർ: സംരംഭകർക്കും സംരംഭകരാവാൻ ആ​ഗ്രഹിക്കുന്നവർക്കും വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ ഫർണീച്ചർ കോമൺ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം പെരുമ്പാവൂരിൽ നടക്കും. 26ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ശിലാസ്ഥാപനം നിർവഹിക്കും. ഇതിനെ കുറിച്ച് കാലടി സ്റ്റീൽ കൺസോർഷ്യം ചെയർമാൻ ജോളി പാപ്പച്ചൻ, മാനേജിംഗ് ഡയറക്ടർ ലതീഷ് വാളാങ്കി എന്നിവർ വാർത്താ സമ്മേളനത്തിൽ വിവരിച്ചു. ഡയറക്ടർമാരായ സുബിൻ ബേബി, ജീനോ ടി.ജെ, ജോബി പി.എസ് തുടങ്ങിയവരും പങ്കെടുത്തു.

LifeKochi Web Desk | Sept. 24, 2021, 9:26 p.m. | Perumbavoor