.

#COVID

#covid vaccine

#edakochi news

സമൂഹത്തിന്റെ ആരോ​ഗ്യ സംരക്ഷണം നമ്മുടെ ലക്ഷ്യം... ഇടക്കൊച്ചിയിലെ വാക്സിനേഷൻ സെന്ററിൽ നിന്നുള്ള റിപ്പോർട്ട്

നമ്മുടെയും സമൂഹത്തിന്റെയും ആരോ​ഗ്യ സംരക്ഷണം ആയിരിക്കണം നമ്മുടെ ലക്ഷ്യം. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ വാക്സിനേഷൻ തുടരുകയാണ്. വെസ്റ്റ് കൊച്ചി ഐ.എം.എ യുടെയും യു.പി.എച്ച്.എസ്.സി. ഇടക്കൊച്ചിയുടെയും നേതൃത്വത്തിൽ 7, 8, 9 തീയതികളിലായി ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പൻ ഓഡിറ്റോറിയത്തിൽ കോവിഡ് വാക്സിനേഷൻ നടക്കുന്നു. ക്യാമ്പിൻ്റെ ഉദ്ഘാടനത്തിൽ കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, യു.പി.എച്ച്.എസ്.സി മെഡിക്കൽ ഇൻചാർജ് ഡോ. ആർ. അരുൺ, ഐഎംഎ വെസ്റ്റ് കൊച്ചി പ്രസിഡൻറ് ഡോ. സതീഷ് പ്രഭു, സെക്രട്ടറി ഡോ. എസ്. ഷാജി, ജ്ഞാനോദയം സഭ പ്രസിഡൻറ് ടി.വി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.

LifeKochi Web Desk | April 7, 2021, 4:11 p.m. | Edakochi