.

#kalamassery news

പഞ്ചഗുസ്തി എറണാകുളം ജില്ലാ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വട്ടേക്കുന്നത്തുകാരൻ...

പഞ്ചഗുസ്‌തി എറണാകുളം ജില്ലാ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കളമശ്ശേരി വട്ടേക്കുന്നത്തുള്ള നാദിർഷ വലിയവീടൻ. ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കളമശ്ശേരി നിയോജകമണ്ഡലം സ്ഥാനാർത്ഥി പി രാജീവ് നാദിർഷയെ കണ്ട് അഭിനന്ദനം അറിയിച്ചു. 2018 ൽ ലക്നൗവിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ (ലെഫ്റ്റ് ഹാന്റിൽ) സിൽവർ മെഡൽ കരസ്ഥമാക്കാനും ഈ വട്ടേക്കുന്നത്തുകാരന് കഴിഞ്ഞു. എല്ലാവിധ സപ്പോർട്ടുമായി വീട്ടുകാരും കൂട്ടുകാരും തന്നോടൊപ്പമുണ്ടെന്ന് നാദിർഷ പറഞ്ഞു.

LifeKochi Web Desk | March 21, 2021, 11:01 p.m. | Kalamassery