.

#varappetty

കോവിഡ് രോ​ഗികൾക്ക് കൈത്താങ്ങായി യങ് സ്റ്റാർസ് ക്ലബ്

ഒരാൾക്ക് നന്മ ചെയ്യുക എന്നത് വലിയ കാര്യമാണ്. അതൊരു സമൂഹത്തിനാകുമ്പോൾ വിലമതിക്കാനാവാത്തത് ആകുന്നു... കോവിഡ് രൂക്ഷമായി വ്യാപിക്കുന്ന ഘട്ടത്തിൽ നന്മയുള്ള പ്രവൃത്തി ചെയ്തിരിക്കുകയാണ് യം​ഗ് സ്റ്റാർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാ​ഗമായി കോവിഡ് രോ​ഗികൾക്ക് യാത്ര ചെയ്യുന്നതിന് വാഹനം തയ്യാറാക്കി പഞ്ചായത്ത് അധികൃതർക്ക് സമർപ്പിച്ചിരിക്കുകയാണ് ഈ സംഘടന. കോവിഡ് രോ​ഗികൾക്ക് പരിശോധനയ്ക്ക് പോകുന്നതിനും തിരിച്ചുവരുന്നതിനും ആവശ്യം വരുമ്പോൾ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെട്ടാൽ വാഹന സൗകര്യം ലഭിക്കുന്നതാണ്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാരപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, യങ് സ്റ്റാർസ് ക്ലബ് പ്രസിഡന്റ് ഇ.എം. അജാസ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാഹന സൗകര്യം ലഭിക്കാൻ വിളിക്കേണ്ട നമ്പർ :9745859581

LifeKochi Web Desk | May 4, 2021, 8:12 p.m. | Varapetty