.

#maradu

#sslc

100 ശതമാനം വിജയത്തിളക്കത്തിൽ മരട് മാങ്കായിൽ ഗവ. ഹൈസ്കൂൾ...

എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചിരിക്കുകയാണ് മരട് മാങ്കായിൽ ഗവ. ഹൈസ്കൂൾ. തുടർച്ചയായ ഒൻപതാം വർഷവും 100 ശതമാനം കൈവരിക്കാൻ സ്‌കൂളിന് സാധിച്ചു. ഇത്തവണ 2 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടാനും സാധിച്ചു. കുട്ടികളുടെ ഈ വിജയത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രധാന അധ്യാപിക എൽ. രമയും അധ്യാപകൻ എ.എൻ. ഷഹീറും. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണകൊണ്ടാണ് എല്ലാ വിഷയങ്ങൾക്കും A+ നേടാൻ സാധിച്ചതെന്ന് വിദ്യാർഥികളായ അലീന ഉത്തമനും അഭിനവും പറഞ്ഞു.

LifeKochi Web Desk | July 15, 2021, 3:54 p.m. | Maradu