.

#COVID

#kalamassery

കളമശേരിയിലെ രണ്ട് വാർ​ഡുകൾ കോവിഡ് മുക്തമായി...

കളമശേരി ന​ഗരസഭയിലെ രണ്ട് വാർഡുകൾ കോവിഡ് മുക്തമായി. ജില്ലയിൽ വ്യാപകമായി കോവിഡ് പടർന്നു പിടിക്കുന്ന സമയത്താണ് കളമശേരിയിൽനിന്ന് ആശ്വാസമേകുന്ന ഈ റിപ്പോർട്ട്. 31, 34 വാർഡുകളാണ് കോവിഡ് മുക്തമായത്. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് വാർഡുകളിലെ ജാ​ഗ്രതാ സമിതിയും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങളുടെ സഹകരണവും ലഭിച്ചതിന്റെ ഫലമാണ് ഇതെന്ന് വാർഡ് മെമ്പർമാർ ലൈഫ് കൊച്ചിയോട് പറഞ്ഞു.

LifeKochi Web Desk | May 29, 2021, 9:29 p.m. | Kalamassery