.

#kaloor news

44 ൻ്റെ നന്മ കൂട്ടായ്മ ആശ വർക്കർമാരെ ആദരിക്കലും ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി..

കൊച്ചി കോർപ്പറേഷൻ 44ാം ഡിവിഷനിൽ കാർണക്കോടം പ്രദേശത്തുള്ള ആശ വർക്കർമാരെ മുൻ കൗൺസിലർ ജോസഫ് അലക്സ് 44 ന്റെ നന്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. കൂടാതെ കോവിഡ് പ്രതിസന്ധി നേരിടുന്നവർക്ക് ഭക്ഷ്യ കിറ്റുകളും വിതരണം ആരംഭിച്ചു. ഡിവിഷനിലെ മുഴുവൻ കോവിഡ് രോഗികളുടെയും കുടുംബങ്ങളിൽ കിറ്റ് നൽകാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് പോസിറ്റീവായ ഡിവിഷനിലെ ആളുകൾക്ക് ഭക്ഷണവും മരുന്നും ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ജോസഫ് അലക്സ് അറിയിച്ചു..

LifeKochi Web Desk | June 3, 2021, 9:24 p.m. | Kaloor