.

#edakochi

ചെല്ലാനത്തിന് കരുതലുമായി ഇടക്കൊച്ചിയിലെ ഒരു കൂട്ടം യുവാക്കൾ...

ദുരിതത്തിലായിരിക്കുന്ന ചെല്ലാനം നിവാസികൾക്ക് കരുതലുമായി എത്തിയിരിക്കുകയാണ് ഇടക്കൊച്ചിയിലെ ഒരു കൂട്ടം യുവാക്കൾ. ഈ പ്രദേശത്തേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ് ഇവർ. ഇടക്കൊച്ചി പാവുമ്പായി മൂലയിലുള്ള യുവാക്കളാണ് ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. ഇടക്കൊച്ചി സ്വദേശിയായ ലിൻസന്റെ നേതൃത്വത്തിലാണ് ചെല്ലാനം നിവാസികൾക്കായുള്ള ഭക്ഷണപ്പൊതി തയ്യാറാക്കിയത്.

LifeKochi Web Desk | May 16, 2021, 4:24 p.m. | Edakochi