.

#Nellikkuzhi

'രണ്ടായിരം ചതുരശ്ര അടിയിൽ ഒരു ചുമർ ചിത്രം' കലയെയും കലാകാരനേയും ഒന്ന് പരിചയപ്പെടാം.

കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിക്കുന്ന മുരളി ആത്മയാണ് രണ്ടായിരം ചതുരശ്ര അടി വരുന്ന ചുമർ ചിത്രത്തിന്റെ സൃഷ്ടാവ്. ഇരുപത്തിയഞ്ചു വർഷം പ്രവർത്തി പരിചയമുള്ള മുരളി ഗുരുവായൂർ ദേവസം ചുമർ ചിത്ര പഠന കേന്ദ്രത്തിലെ ഡിപ്ലോമ പാസ്സായ ആളാണ്. നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വാരപ്പെട്ടി ആർട് ഓഫ് ലിവിങ് ആശ്രമത്തിൽ വരച്ച രണ്ടായിരം ചതുരശ്ര അടിയുള്ള ഈ ചിത്രമാണെന്ന് മുരളി പറയുന്നു. മുരളിക്ക് പൂർണ പിന്തുണയുമായി ഭാര്യ അനിതയും ഒപ്പമുണ്ട്.

LifeKochi Web Desk | March 25, 2021, 8:58 p.m. | Nellikuzhy