.

#kerala election

സ്വന്തം നാട്ടിൽ പര്യടനം നടത്തി അഡ്വ: അനൂപ് ജേക്കബ്

പിറവം നിയോജകമണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അനൂപ് ജേക്കബിന്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് തിരുമാറാടിയിൽ എത്തി. നാട്ടിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അനൂപ് ജേക്കബ് പര്യടനം നടത്തിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ് പര്യടനം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കോൺഗ്രസ്സ് തിരുമാറാടി മണ്ഡലം പ്രസിഡന്റ് സാബു ജോസഫ് പര്യടനത്തെക്കുറിച്ച് വിവരിക്കുന്നു.

LifeKochi Web Desk | March 29, 2021, 7:48 p.m. | Thirumaradi