.

#COVID

#edakochi

#edakochi news

#election 2021

ഏത് പ്രതിസന്ധിയും തരണം ചെയ്ത് സമ്മതിദാന അവകാശം വിനിയോ​ഗിക്കണം... ഇടക്കൊച്ചിയിൽ ക്വാറന്റൈനിലിരിക്കുന്നവർ വോട്ട് ചെയ്യാനെത്തിയപ്പോൾ

നിയമസഭാ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ് നടന്നുവെന്നാണ് ഇടക്കൊച്ചിയിൽ നിന്നുള്ള റിപ്പോർട്ട്. കോവിഡ് പ്രതിസന്ധിയെ തരണം ചെയ്ത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർ പിപിഇ കിറ്റ് ധരിച്ച് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോ​ഗിക്കാൻ പോളിങ് ബൂത്തിലെത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിൽ വിജയപ്രതീക്ഷയർപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ. ബാബുവും ജനാധിപത്യ അവകാശം കൃത്യമായി വിനിയോ​ഗിച്ച ജനങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ. ബെയ്സിലും ഇടക്കൊച്ചി അക്വിനാസ് കോളേജിലുള്ള 155,156 ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവരും ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | April 6, 2021, 9:01 p.m. | Edakochi