.

#koothattukulam

കൂത്താട്ടുകുളം: ഭാരത് ബന്ദിനെ പിന്തുണച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ

കൂത്താട്ടുകുളം: കാർഷിക കരി നിയമങ്ങൾ പിൻവലിക്കുക, പെട്രോൾ ഡീസൽ വില വർധന പിൻവലിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 27ന് നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കൂത്താട്ടുകുളം വില്ലേജ് കമ്മിറ്റി സായാഹ്‌ന ധർണ നടത്തി. ധർണ മഹിളാ അസോസിയേഷൻ കൂത്താട്ടുകുളം വില്ലേജ് കമ്മിറ്റി പ്രസിഡന്റ്‌ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ജിഷ രഞ്ജിത്, ഷിബി ബേബി, ഷാമോൾ, ലില്ലി സണ്ണി എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Sept. 22, 2021, 10 p.m. | Koothattukulam