.

ആലുവ : വിജയദശമി ദിനത്തിൽ ആർ എസ് എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലൂടെ റൂട്ട് മാർച്ചും പൊതുസമ്മേളനവും നടന്നു.

ആലുവ : വിദ്യാധിരാജാ വിദ്യാഭവൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ സേവ് കേരള പ്രസിഡന്റ് അഡ്വ. റസൽ ജോയി അദ്ധ്യക്ഷത വഹിച്ചു. ആലുവ ജില്ലാ കാര്യവാഹ് എ കെ ഷാജി സ്വാഗതം പറഞ്ഞു. മുഖ്യ പ്രഭാഷണം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ നന്ദകുമാർ നടത്തി. മുൻ ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് ആശംസകളർപ്പിച്ച് സംസാരിച്ചു. ആലുവയിലെ വിവിധ ശാഖകളിലെ പ്രവർത്തകരും അമ്മമാരും കുട്ടികളും പൊതുസമ്മേളനത്തിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Oct. 24, 2023, 10:10 p.m. | Aluva