.

ആലുവ : കർക്കിടക വാവുബലിക്കൊരുങ്ങി ആലുവ മണൽപുറം.

ആലുവ : കർക്കിടക വാവുബലിക്കായി എൺപതോളം ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. പോലിസ് ഉദ്യോഗസ്ഥർ മണപുറത്തെത്തി സുരക്ഷക്രമീകരണങ്ങൾ വിലയിരുത്തി. ആലുവ റൂറൽ SP യുടെ നേതൃത്വത്തിൽ 360ഓളം പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. പുഴയിൽ അഗ്നി സുരക്ഷാ സേനയും, സ്കൂബാ ടീമും, സിവിൽ വോളന്റിയർമാരും സുരക്ഷ ഒരുക്കും. തോട്ടക്കാട്ട്കര കവലയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള വാഹന ഗതാഗതം വിലക്കിയിട്ടുണ്ട്. കെ.എസ്‌.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്നും സ്പഷ്യൽ സർവീസുകൾ നടത്തും. ശിവരാത്രി കഴിഞ്ഞാൽ ബലികർമ്മങ്ങൾക്കായി ഏറ്റവുംകൂടുതൽ ആളുകൾഎത്തുന്നത് കർക്കടകവാവ് ബലിക്കാണ്. ഇതിനായി മണപ്പുറത്ത് എല്ലാ തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലാണ്. കൂടുതൽ വിവരങ്ങൾ അജിത്ത് കുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആലുവ മഹാദേവ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി.

LifeKochi Web Desk | July 17, 2023, 12:12 a.m. | Aluva