.

#Aluva

#dcc

ആലുവ: നൂറ് ദിവസം പ്രവർത്തനം പൂർത്തീകരിച്ച് ആലുവ ഡിസിസി... മികച്ച സേവനം നടത്തിയ നഴ്സുമാരെ ആദരിച്ചു...

ആലുവ: ആലുവ നഗരസഭയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ കോവിഡ് രോഗികൾക്കായി ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെൻ്റർ നൂറ് ദിവസം പ്രവർത്തനം പൂർത്തീകരിച്ചു. നൂറാം ദിനത്തിൽ നഗരസഭാ പിതാവ് എം.ഒ. ജോൺ സെൻ്ററിലെത്തി മികച്ച സേവനം കാഴ്ച വച്ച നഴ്സുമാരെ ആദരിച്ചു. നഗരസഭ ഉപാധ്യക്ഷ ജെബി മേത്തർ ഹിഷാം, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം.പി. സൈമൺ, മിനി ബൈജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, എം.ഐ. സിറാജ് എന്നിവർ പങ്കെടുത്തു. 5 നഴ്സുമാരുടെ മേൽ നോട്ടത്തിലാണ് ഡി സി സി പ്രവർത്തിക്കുന്നത്. 6 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിലായി ഇവർ ജോലി ചെയ്യുന്നു. 118 രോഗികൾ സെൻ്ററിൽ പ്രവേശനം തേടിയിട്ടുണ്ട്. 34 പേർ നിലവിൽ സെൻ്ററിലുണ്ട്. രോഗികൾക്കുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും നഗരസഭയാണ് ഒരുക്കുന്നത്. സ്റ്റാഫ് നഴ്സുമാരുടെ നിയമനവും മരുന്നുകളും ആലുവ ജില്ലാ ആശുപത്രിയിൽ നിന്നും ലഭ്യമാക്കി. അശ്വതി.എസ്., ലിബി.ബി, സൗമ്യ. ഡി എന്നിവരെയാണ് നൂറാം ദിനത്തിൽ ആദരിച്ചത്.

LifeKochi Web Desk | Aug. 13, 2021, 9:13 p.m. | Aluva