.

ആലുവ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജീവനക്കാരും അധ്യാപകരും പണി മുടക്കുന്നു.

ആലുവ : പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, കുടിശ്ശികയായ 6 ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, കുടിശ്ശിക നൽകുക, ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കുക, മെഡിസെപ് ഓപ്ഷണലാക്കുക, റീ ഇമ്പേഴ്സ്മെൻറ് പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്കരണ നടപടി ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ASET (അസ്സോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് മൂവ്മെൻ്റ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണി മുടക്ക് സമരം നടന്നു. ASET സംസ്ഥാന ട്രഷറർ ഇ എച് നാസർ പണി മുടക്ക് ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ വി വി കെ സയിദ് സ്വാഗതവും, ജില്ലാ സെക്രട്ടറി അഷറഫ് അലി, ഹനീഫ ഇ എച് കേരള എംപ്ലോയീസ് മൂവ്മെൻ്റ് സംസ്ഥാന ട്രഷറർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 24, 2024, 6:53 p.m. | Aluva