.

ആലുവ : സെൻ്റ്.സേവ്യേഴ്സ് വനിത കോളേജിൽ വജ്രജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന എക്സിബിഷൻ ഗ്യാനോത്സവ് 2024 ന് തുടക്കമായി.

ആലുവ : താരദമ്പതികളായ ജീവയും അപർണയും ദീപം തെളിയിച്ച് പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബെൻസി ബെനഡിക്ടിന് ( മൗണ്ട് കാർമൽ ടീച്ചർ ട്രെയിനിംഗ് കോളേജ് ,കോട്ടയം) വുമൺ ഐക്കൺ അവാർഡ് നൽകി ആദരിച്ചു. എം എൽ എ അൻവർ സാദത്ത്, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിലൻ ഫ്രാൻസ്, മാനേജർ റവ. സിസ്റ്റർ ചാൾസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കൗതുകകരമായ നിരവധി സ്റ്റാളുകളാണ് എക്സിബിഷനുവേണ്ടി കോളേജിൽ സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പൊതുജനങ്ങൾക്കും പ്രവേശനസൗകര്യം ഒരുക്കിയിട്ടുണ്ട്. ജനുവരി 12 ന് എക്സിബിഷൻ അവസാനിക്കും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 10, 2024, 8 p.m. | Aluva