.

ആലുവ : മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലക്കിസ്റ്റാർ ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യ സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ കോതമംഗലം സെവൻസ് എഫ്.സി ചാമ്പ്യന്മാരായി.

ആലുവ : മുനിസിപ്പൽ സ്റ്റേഡിയത്തിൽ ചെറുപ്പുളശ്ശേരി മദീന എഫ്.സിയുമായി നടന്ന ഫൈനൽ മത്സരത്തിലാണ് കോതമംഗലം സെവൻസ് എഫ്.സി ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ച് ലക്കി സ്റ്റാർ ട്രോഫി സ്വന്തമാക്കിയത്. നഗരസഭ ചെയർമാൻ എം ഒ ജോൺ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ഇ എം നസീർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ സി.എസ് അജ്മൽ ചക്കുങ്കൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടോമി വർഗീസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. നഗരസഭ കായിക സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ: എ.ജെ റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, വൈസ് പ്രസിഡന്റ് ലത്തീഫ് പുഴിത്തറ, സെക്രട്ടറിമാരായ പി.എം.മൂസക്കുട്ടി, കെ.സി.ബാബു, അജ്മൽ കാമ്പായി, ഐ.ബി രഘുനാഥ്‌, സുജിത്ത്.എം.എ, അയ്യൂബ് പുത്തൻപുരയിൽ, അസീസ് അൽബബ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Feb. 19, 2024, 5:13 p.m. | Aluva