.

#Aluva

ആലുവ: ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് വ്യാപാര ഭവന് മുമ്പിൽ പ്രസിഡൻറ് ഇ.എം.നസീർ ബാബു പതാക ഉയർത്തി

ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് ആലുവ മർച്ചൻറ്സ് അസോസിയേഷൻ വ്യാപാരി സമരത്തിൻ്റെ വിജയദിനമായി ആചരിച്ചു. ആലുവ വ്യാപാര ഭവന് മുമ്പിൽ പ്രസിഡൻറ് ഇ.എം.നസീർ ബാബു പതാക ഉയർത്തി. വ്യാപാരഭവൻ അങ്കണത്തിൽ വ്യാപാരികൾ തൊഴിൽ സംരക്ഷണ പ്രതിഞ്ജ സംഗമം നടത്തി.ജില്ല ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, യൂണിറ്റ് ട്രഷറർ ജോണി മൂത്തേടൻ, ലത്തീഫ് പൂഴിത്തറ,കെ.സി. ബാബു,പി.എം.മൂസാക്കുട്ടി,ഐ.ബി.രഘുനാഥ്, റ്റി.എ.അബ്ദുൽ അസീസ്, അയ്യൂബ് പുത്തൻപുരയിൽ, എം.എ.സുജിത്ത്, പി.ഷാജൻ, യു.എഫ്.ഷാജൻ, അബ്ദുൽ ഗഫൂർ, എൻ.എം.അബ്ദുള്ള,എ.വെങ്കിടാചലം, സ്റ്റാൻലി ഡൊമിനിക്ക്, യൂത്ത് വിംഗ് പ്രസിഡൻറ് അജ്മൽ കാമ്പായി, സി.ഡി.ജോൺസൻ, രാജുമോൻ ഇ.എക്സ് തുടങ്ങിയവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 9, 2021, 6:43 p.m. | Aluva