.

#Aluva

#Independence Day

ആലുവ: ആലുവ ന​ഗരസഭയുടെ വിവിധ ഭാ​ഗങ്ങളിൽ സ്വതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു...

രാജ്യം 75ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാ​ഗമായി ആലുവയുടെ വിവിധ ഭാ​ഗങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ന​ഗരസഭ അങ്കണത്തിൽ ചെയർമാൻ എം.ഒ. ജോൺ പതാക ഉയർത്തി. എറണാകുളം റൂറൽ ജില്ലാ ആസ്ഥാനത്ത് നടന്ന പതാക ഉയർത്തൽ എസ്.പി. കെ. കാർത്തിക് നിർവഹിച്ചു. ആലുവ മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റിയുടെ പതാക ഉയർത്തൽ ന​ഗരസഭ ചെയർമാൻ എം.ഒ. ജോൺ നിർവഹിച്ചു. ആലുവ മർച്ചന്റ്സ് അസോസിയേഷനും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. വ്യാപാര ഭവന് മുന്നിൽ പ്രസിഡന്റ് ഇ.എം. നസീർ ബാബു പതാക ഉയർത്തി.

LifeKochi Web Desk | Aug. 15, 2021, 4:09 p.m. | Aluva