.

ആലുവ : സാജുജിൻഷോ ആൻഡ് കോയുടെ പുതിയ ഓഫീസ് മെട്രോ സ്റ്റേഷൻ ബിൽഡിങ്ങിൽ ആരംഭിച്ചു.

ആലുവ : പ്രശസ്‌ത ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ സാജുജിൻഷോ ആൻഡ് കോയുടെ പുതിയ ഓഫീസ് ആലുവ മെട്രോ സ്റ്റേഷൻ അനക്സ് ബിൽഡിങ്ങിലെ മൂന്നാം നിലയിൽ പ്രവർത്തനമാരംഭിച്ചു. സഹ സ്ഥാപനമായ എസ്‌ജെ അസ്സോസിയേറ്റ്സ് എന്ന മാനേജ്‍മെന്റ് കൺസൾട്ടൻസി സ്ഥാപനവും ഇവിടെ പ്രവർത്തിക്കുന്നു. ഓഫീസിന്റെ ഉദ്‌ഘാടനം കൊച്ചി മെട്രോ റെയിൽ എം ഡി ലോക്നാഥ് ബെഹ്‌റ നിർവഹിച്ചു. സിഎ ബാബുസേനൻ ബിഎസ് സി, എഫ്സിഎ, സീനിയർ പ്രാക്ടീസിങ് ചാർട്ടേഡ് അക്കൗണ്ടന്റ്, സിനിമാതാരമായ ഷഹീൻ സിദ്ദിഖ്, CA ബിനു കെ പി FCA പ്രസിഡന്റ് ആലുവ ചാർട്ടേഡ് അക്കൗണ്ടന്റ്സ് അസോസിയേഷൻ, CA പരമേശ്വരൻ നായർ K FCA , CA മോഹൻദാസ് പി FCA സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ്, CA രാജേന്ദ്ര കമ്മത്ത് കെ ആർ FCA സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ്, CA രമേഷ്‌ കെ ആർ, FCA , CA പ്രദീപ് കുമാർ പി FCA സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ്, ജീജോ തോമസ് എം ഡി RFSIL എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. കൂടുതൽ വിവരങ്ങൾ സിഎ സാജു കെ ബി, എഫ്സിഎ പാർട്ണർ സാജുജിൻഷോ ആൻഡ് കമ്പനി, സിഎ ജിൻഷോ പി വി ACA പാർട്ണർ എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 26, 2023, 7:16 p.m. | Aluva