.

#Aluva

ആലുവ: വിത്തുത്പാദന കേന്ദ്രത്തിൽ ഇന്ന് മുതൽ ഓണ സമൃദ്ധി 2021 കർഷക ചന്ത ആരംഭിച്ചു....

ജില്ലാപഞ്ചായത്തിന്റെ കീഴിൽ ആലുവയിലെ വിത്തുത്പാദന കേന്ദ്രത്തിൽ ഓണ സമൃദ്ധി 2021 കർഷക ചന്ത ആരംഭിച്ചു. വിത്തുത്പാദന കേന്ദ്രത്തിൽ തന്നെ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും വിപണിയിൽ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം ആലുവ എംഎൽഎ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി, ആലുവ സ്റ്റേറ്റ് സീഡ് ഫാം എഡിഎ ലിസിമോൾ ജെ. വടക്കൂട്ട് എന്നിവർ പ്രസം​ഗിച്ചു.

LifeKochi Web Desk | Aug. 18, 2021, 9:56 p.m. | Aluva