.

ആലുവ : സെന്റ്. സേവിയേഴ്‌സ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ പരിസ്ഥിതിദിനാചരണവുമായി ബന്ധപ്പെട്ട് 'പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പരിഹാരം' എന്ന പരിപാടി സംഘടിപ്പിച്ചു.

ആലുവ : പരിസ്ഥിതി സംരക്ഷണസംഘം സെന്റ്. സേവ്യേഴ്സ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് 'പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പരിഹാരം' എന്ന പരിപാടി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. അൻവർ സാദത്ത് M L A സെമിനാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്‌റ്റിസ് സി കെ അബ്ദുൾ റഹിം മുഖ്യ അതിഥിയായി പങ്കെടുക്കുകയും, ഈ വർഷത്തെ 'ഭൂമിമിത്ര' പുരസ്കാരം തൃശൂർ വെള്ളാങ്കല്ലൂർ സ്വദേശിയും സർക്കാർ സേവനത്തിൽ ആയിരിക്കെ തന്നെ കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി ജൈവ കൃഷി, ജൈവ വൈവിധ്യം, ബദലുകൾ തുടങ്ങി ഏറെ മേഖലകളിൽ സൃഷ്ടി പരവും ഫലപ്രദവുമായ ഇടപെടലുകൾ നടത്തിവരുന്ന വി കെ ശ്രീധരന് നൽകുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡണ്ട് ചിന്നൻ റ്റി പൈനാടത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം ഒ ജോൺ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്ക്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ മുൻ പ്രൊഫസർ ഡോ. ജി മധു, ഫെഡറൽ ബാങ്കിലെ സീനിയർ വൈസ് പ്രസിഡന്റും ചീഫ് റിസ്ക് ഓഫീസറുമായ സി ദാമോദരൻ, സെൻറ്. സേവിയേഴ്സ് കോളെജ് പ്രിൻസിപ്പാൾ ഡോ. മിലൻ ഫ്രാൻസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ, സെൻറ്. സേവിയേഴ്സ് കോളെജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. നീനു റോസ്, പരിസ്ഥിതി സംരക്ഷണ സംഘം ജനറൽ സെക്രട്ടറി സി ഐ അബ്ദുൾ ജബ്ബാർ, ട്രഷറർ എ പി മുരളീധരൻ, മുൻ ജനറൽ സെക്രട്ടറി ഇ എ അബൂബെക്കർ, വി ടി ചാർലി, എം കെ രാജേന്ദ്രൻ, മോഹന റാവു, ജോസഫ് പുതുശ്ശേരി, പി ലത, ഗിരിജ ബാലകൃഷ്ണൻ, എം എസ് ശ്രീകുമാർ, ജബ്ബാർ മേത്തർ, ബിന്ദു ക്രിസ്‌റ്റഫർ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി.

LifeKochi Web Desk | June 6, 2023, 12:07 a.m. | Aluva