.

#Aluva

ആലുവ: സ്റ്റേജ് കലാകാരന്മാർക്ക് ഓണക്കൈനീട്ടം നൽകി നക്ഷത്രക്കൂട്ടം ആലുവ മേഖല കമ്മിറ്റി...

കലാസാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റ് നക്ഷത്രക്കൂട്ടം ആലുവ മേഖല കമ്മിറ്റി സ്റ്റേജ് കലാകാരന്മാർക്ക് സ്നേഹ സമ്മാനമായി ഓണക്കൈനീട്ടം കൈമാറി. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ന​ഗരസഭ ചെയർമാൻ എം.ഒ. ജോൺ, നക്ഷത്രക്കൂട്ടം ഡയറക്ടർ റോസ് മോഹൻ, ആലുവ മേഖല ചെയർമാൻ ചൊവ്വര ബഷീർ, സെക്രട്ടറി സി.ഡി. ജോസ്, ട്രഷറർ ടി.കെ. പ്രസാദ്, കൺവീനർ ശശി പാലേത്ത്, ടാസ്സ് പ്രസിഡന്റ് പ്രേംകുമാർ, സെക്രട്ടറി സി.എൻ.കെ. മാരാർ, കൊച്ചിൻ മൻസൂർ, വെള്ളാരപ്പിള്ളി നാരായണൻ, അച്ചാമ്മ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 14, 2021, 9:11 p.m. | Aluva