.

ആലുവ : സപ്ലൈകോയിൽ അവശ്യ വസ്തുക്കളുടെ ദൗർലഭ്യം, വിലവർധന എന്നിവയിൽ പ്രതിഷേധിച്ചു കേരള കോൺഗ്രസ്സ് (ജേക്കബ്) സപ്ലൈകോക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

ആലുവ : നിയോജകമണ്ഡലം പ്രസിഡന്റ്‌ പ്രിൻസ് വെള്ളറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ദേശീയ നിർവ്വാഹക സമിതിയംഗം വി പി ജോർജ് പ്രതിഷേധ ധർണ്ണ സമരം ഉദ്‌ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്‌ എം കെ എം ലത്തീഫ് ധർണ്ണ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. കേരള കോൺഗ്രസ്സ് നേതാക്കളായ ആർ ദിനേശ്, ജോൺസൺ ചൂരമന, നിഥിൻ സിബി, ഹാരിസ് മുഹമ്മദ്‌, സാൻജോ ജോസ്, അനസ് കെ സി, സിനി സിയ, ഡയസ് ജോർജ്, ലിജോ ജോയി, പ്രിൻസ് വർഗീസ്, അനിൽ, വിജു സി, അനൂപ് വർഗീസ്, ബിജോയ്‌, അഖിൽ പ്രകാശ്, സജി വി ജെ, സുനിൽ കുമാർ, വി എ ഷാജി, മനോജ്‌ മാത്യു എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Feb. 23, 2024, 12:04 a.m. | Aluva