.

#Aluva

ആലുവ: തുരുത്തിലേക്കുള്ള റെയിൽവേ നടപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ റെയിൽവേ ആരംഭിച്ചു

ആലുവ: ആലുവ തുരുത്തിലേക്കുള്ള റെയിൽവേ നടപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് ആരംഭിച്ചു. കാൽനടയാത്രക്കാർക്ക് ഭീഷണിയുയർത്തുന്ന നടപ്പാലം എത്രയും പെട്ടെന്ന് നേരെയാക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടി എം.പി ബെന്നി ബെഹനാൻ, ആലുവ എം.എൽ.എ അൻവർ സാദത്ത് തുടങ്ങിയവരുടെ ഇടപെടലിനെ തുടർന്നാണ് നടപടി. റെയിൽവേ വകുപ്പ് ഏറ്റെടുത്ത അറ്റകുറ്റപ്പണികൾ അവസാനിക്കുവാൻ മൂന്ന് മാസം സമയമെടുക്കുന്നതിനാൽ കാൽനടയാത്രക്കാർ മറ്റു മാർഗങ്ങൾ സ്വീകരിച്ച് സഹകരിക്കണമെന്ന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സെബ മുഹമ്മദാലി ആവശ്യപ്പെട്ടു.

LifeKochi Web Desk | Sept. 20, 2021, 9:38 p.m. | Aluva