.

#Aluva

ആലുവ: പെരിയാർവാലി കനാലിന്റെ മാധവപുരം കോളനിയിലെ പാർശ്വഭിത്തി ഇടിഞ്ഞു വീണു

ആലുവ: ആലുവ നഗരസഭയും ചൂർണിക്കര പഞ്ചായത്തും അതിർത്തി പങ്കിടുന്ന മാധവപുരം കോളനിയിൽ പെരിയാർവാലി കനാലിന്റെ പാർശ്വഭിത്തി ഇടിഞ്ഞു വീണു. മാധവപുരം കോളനിയെ വേർ തിരിക്കുന്ന ആലുവ പെരിയാർ വാലി കനാലിന്റെ ഏകദേശം 50 അടിയോളം വരുന്ന ഭിത്തിയാണ് രാവിലെ ഇടിഞ്ഞു വീണത്. സംഭവത്തെ കുറിച്ച് നാട്ടുകാരായ ജോബി, മോഹനൻ എന്നിർ സംസാരിക്കുന്നു. 2016 ൽ എസ്.സി ഫണ്ടിൽ നിന്നും ഒരു കോടിയോളം രൂപ ഭിത്തി നിർമാണത്തിനായി അനുവദിച്ചിരുന്നു. പ്രദേശവാസികൾക്കും യാത്രക്കാർക്കും ഒരു പോലെ ഭീഷണി ഉയർത്തുന്ന ഭിത്തി എത്രയും പെട്ടെന്ന് പുനർനിർമിക്കുമെന്ന് സംഭവസ്ഥലം സന്ദർശിച്ച അൻവർ സാദത്ത് എം.എൽ.എ ഉറപ്പ് നൽകി.

LifeKochi Web Desk | Sept. 14, 2021, 10 p.m. | Aluva