.

#manjapra news

#Protest

#NANMA

മഞ്ഞപ്ര: കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ നിൽപ്പുസമരം നടത്തി

കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അതിജീവന സമരത്തിന്റെ ഭാഗമായി മഞ്ഞപ്രയിലും നിൽപ്പുസമരം നടന്നു. നന്മ സംസ്ഥാന കമ്മിറ്റിഅംഗം ബിജു മാണിക്കമംഗലം സമരം ഉദ്ഘാടനം ചെയ്തു. നന്മ സംസ്ഥാന കമ്മിറ്റിയംഗം ബിജു മാണിക്കമംഗലം, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. ജയൻ, ജില്ലാ കമ്മിറ്റി അംഗം ദേവസ്സി മഞ്ഞപ്ര, മഞ്ഞപ്ര യൂണിറ്റ് സെക്രട്ടറി ലാലു, ജോയിന്റ് സെക്രട്ടറി അജികുമാർ, യൂണിറ്റ് മെമ്പർ സെബാസ്റ്റ്യൻ കുറ്റിപ്പാറ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വേണു, മഞ്ഞപ്ര കമ്മിറ്റി അം​ഗങ്ങളായ എ.പി. രാമകൃഷ്ണൻ, രാജൻ എന്നിവർ പ്രസം​ഗിച്ചു.

LifeKochi Web Desk | Aug. 13, 2021, 9:36 p.m. | Manjapra