.

#edakochi

#Protest

വിവിധ ആവശ്യങ്ങളുന്നയിച്ച് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ പ്രതിഷേധം സംഘടിപ്പിച്ചു

ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഇടക്കൊച്ചി പഷ്ണിത്തോട്‌ യൂണിറ്റിന്റെ നേതൃത്വത്തിൽ സായാഹ്ന സമരം സംഘടിപ്പിച്ചു. ഇന്ധനവില വർധനവ് , നിർമാണ വസ്തുക്കളുടെ അശാസ്ത്രീയമായ വർധനവ്, പെൻഷൻകാർക്ക് മാസ്റ്റർറിങ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം പ്രസിഡൻ്റ് കെ.ജെ.റോബർട്ട്, ബി. ആൻറ് ആർ.ഡബ്യു.എഫ്.സംസ്ഥാന സെക്രട്ടറി പി.ജെ.റോയ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 22, 2021, 10:50 p.m. | Edakochi