.

ചെല്ലാനം : നല്ല നസ്രായൻ വാട്സ്ആപ്പ് കൂട്ടായ്മയുടെ പുതുവത്സര സമ്മാനമായി കണ്ണമാലിയിലെ ഒരു നിർധന കുടുംബത്തിന് വീട് വെച്ച് നൽകി.

ചെല്ലാനം : കടൽക്ഷോഭത്തിൽ വെള്ളം കയറി ജീർണവസ്ഥയിൽ ഇരുന്ന് പ്രിൻസൺ അനീറ്റ ദമ്പതികളുടെ വീട് പൊളിച്ച് മാറ്റി പുതിയ വീട് പണിത് നൽകുകയായിരുന്നു. പ്രസ്തുത സംരംഭത്തിലേക്ക് നല്ല നസ്രായൻ അഡ്മിൻ പാനലിലെ അംഗങ്ങളും സിനിമാ നടൻ കുഞ്ചാക്കോ ബോബനും പങ്കാളിയായി. വീടിൻറെ താക്കോൽദാനം നല്ല നസ്രായൻ ചെയർമാൻ വിൽഫ്രഡ് മാനുവൽ നിർവഹിച്ചു. പ്രസിഡൻറ് ജോസഫ് ആൻറണി ഹെർട്ടിസ്, രക്ഷാധികാരി ഡോ. ജോയ് , സെക്രട്ടറി സമ്പത്ത് മാനുവൽ, ട്രഷറർ റോഷൻ എന്നിവർ ആശംസകൾ അറിയിച്ചു. കമ്മറ്റി അംഗങ്ങളായ സുനിലും, ക്ലിന്റനും നല്ല നസ്രായന്റെ ഉപഹാരം കുടുംബങ്ങൾക്ക് സമർപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 15, 2024, 7:16 p.m. | Chellanam