.

ചെല്ലാനം : ചൈനയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്കായി ലോങ്ങ് ജംപിൽ സ്വർണ്ണ മെഡൽ നേടിയ ചെല്ലാനം സ്വദേശി നിമിഷക്ക് ചെല്ലാനം പൗരാവലി ആദരവ് നൽകി.

ചെല്ലാനം : കെ ജെ മാക്സി എം.എൽ.എ. നിമിഷക്ക് മൊമെന്റോ സമ്മാനിച്ചു. കെ ഡി പ്രസാദ് ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു. ഫാ. സിബിച്ചൻ ചെറുതിയ്യിൽ വികാരി സെൻ്റ്. സെബാസ്റ്റിൻ ചർച്ച് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. ആന്റണി ഷീലൻ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ, കെ കെ കൃഷ്ണകുമാർ വാർഡ് മെമ്പർ, അനിത ഷീലൻ ജില്ല പഞ്ചായത്ത് മുൻ മെമ്പർ, കായിക അധ്യാപകൻ എമേഴ്സൺ ലൂയീസ് എന്നിവർ നിമിഷക്ക് വിജയാശംസകൾ നേർന്ന് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 9, 2023, 11:58 p.m. | Chellanam