.

ചെല്ലാനം : ഹാർബർ മുതൽ പുത്തൻതോട് വരെ തീരം സുരക്ഷിതം, പുത്തൻതോട് മുതൽ ഫോർട്ട്കൊച്ചി ബീച്ച് റോഡ് വരെ ജനങ്ങൾ ദുരിതത്തിലും

ചെല്ലാനം : പഞ്ചായത്തില്‍ രൂക്ഷമായ കടലാക്രമണം നേരിട്ടിരുന്ന പുത്തൻതോട്, കണ്ടക്കടവ്, ചാളക്കടവ്, മറുവാക്കാട്, വേളാങ്കണ്ണി, ബസാർ, മാലാഖപ്പടി, കമ്പനിപ്പടി, ഗൊണ്ടുപറമ്പ്, വാച്ചാക്കൽ കടപ്പുറം, ആലുങ്കൽ കടപ്പുറം എന്നിവിടങ്ങിലെ കൂറ്റൻ തിരമാലകളെ ടെട്രാപോഡ്‌ പിടിച്ചുകെട്ടി. കാലവർഷം കനത്താൽ വീടുവിട്ട് ക്യാമ്പുകളിലെത്തിയിരുന്ന ചെല്ലാനത്തുകാർക്ക്‌ ഭയമില്ലാതെ വീടുകളിൽ കഴിയാം. ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്ററാണ് ആദ്യഘട്ടം കടൽഭിത്തി നിർമിച്ചത്‌. പുത്തൻതോട് മുതൽ കണ്ണമാലി, ചെറിയകടവ്, മാനാശേരി, ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങൾ കടൽ കയറ്റം മൂലം ജനങ്ങൾ വളരെയധികം ദുരിതമനുഭവിക്കുന്നു. രണ്ടാം ഘട്ടത്തിൽ പുത്തൻതോടുമുതൽ സിഎംഎസ്‌വരെയുള്ള കണ്ണമാലി ഭാഗത്തെ ടെട്രാപോഡ് നിർമാണമാണ് നടക്കേണ്ടത്. പുലിമുട്ടുകളും നടപ്പാതയും ഇതിൽ ഉൾപ്പെടും. നവംബറിൽ നിർമാണം ആരംഭിക്കും എന്ന പ്രതീക്ഷയിലാണ് ജനം. സന്തോഷത്തിൻ്റെയും ദുരിതത്തിൻ്റെയും നേർകാഴ്ചകളിലേക്ക്. ചെല്ലാനത്തെ നാട്ടുകാർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 7, 2023, 6:57 p.m. | Chellanam