.

ചെല്ലാനം : ഹൈബി ഈഡൻ M P , ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ കടല്‍ക്ഷോഭം രൂക്ഷമായ കണ്ണമാലി, പുത്തൻതോട് ചെറിയകടവ് പ്രദേശങ്ങൾ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

ചെല്ലാനം : ചെല്ലാനത്ത് പൂർത്തീകരിച്ച ടെട്രാപോഡുകൾ കണ്ണമാലിയിലും സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാറിനോടും മന്ത്രി റോഷി അഗസ്റ്റിനോടുമെല്ലാം ആവശ്യപ്പെട്ടിരുന്നതാണെന്നും പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയ്ക്ക് കണ്ണമാലിയിൽ കൂടി ടെട്രാപോഡുകൾ സ്ഥാപിച്ചാൽ ഇവിടുത്തെ പ്രശ്‌നങ്ങൾക്ക് ഒരുപരിധി വരെ പരിഹാരമാകുമെന്നും രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ഈ പദ്ധതിയ്ക്ക് നൽകുമെന്നും സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഹൈബി ഈഡൻ M P ലൈഫ്കൊച്ചിയോട് പറഞ്ഞു. സബ് കളക്ടര്‍ പി. വിഷ്ണുരാജ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍, കൊച്ചി താലൂക്ക് തഹസില്‍ദാര്‍ സുനിത ജേക്കബ്, അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. അബ്ബാസ്, ദുരന്ത നിവാരണ വിഭാഗം ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആൻറണി ഹെർട്ടിസ്, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കൂടാതെ നാട്ടുകാരായ അന്നമ്മ, ജൂലിയറ്റ്, ജെയിക്കോ, ചിന്നമ്മ, നെൽസൻ, മെറ്റിൽഡ, തങ്കച്ചൻ, ബെൻസി ജൂഡ് ചെല്ലാനം പഞ്ചായത്ത് മെമ്പർ, ഷാജി, ഉണ്ണി എന്നിവർ ലൈഫ്കൊച്ചിയോട് പ്രതികരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 8, 2023, 11:59 p.m. | Chellanam