.

#kochi

#Protest

ചെല്ലാനം: കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണമാലി കായലിൽ നിന്നും ഏക്കൽ നീക്കി പ്രതിഷേധം നടത്തി

ചെല്ലാനം: കുമ്പളങ്ങി,കണ്ണമാലി,ചെല്ലാ നം,മുണ്ടംവേലി, മാനാശ്ശേരി, വാലുംമ്മൽ,പള്ളുരുത്തി പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും കായലിലെ ഏക്കൽ നീക്കം ചെയ്യുന്നതിനും സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏക്കൽ കോരി പ്രതിഷേധിച്ചു. ജി.സി.ഡി.എ. മുൻ ചെയർമാൻ എൻ. വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മേയർ ടോണി ചമ്മണി, യു. ഡി. എഫ്. ചെയർമാൻ ജോൺ പഴേരി, മണ്ഡലം പ്രസിഡന്റുമാരായ ജോഷി ആന്റണി, തോമസ് ഗ്രിഗറി, പി. ജെ. പ്രദീപ്‌, പി. പി. ജേക്കബ്, കുമ്പളങ്ങി പഞ്ചായത്ത്‌ പ്രസിഡന്റ് ലീജ തോമസ്, ജില്ലാ പഞ്ചായത്ത്‌ അംഗം ദീപു കുഞ്ഞുകുട്ടി, വൈസ് പ്രസിഡന്റ് പി. എ.സഗീർ, ചെല്ലാനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അനില സെബാസ്റ്റ്യൻ, മെമ്പർമാരായ പ്രശാന്ത് ജോസഫ്, ഗ്രേസി ജസ്റ്റിൻ, ജോഷി ആംബ്രോസ് പറമ്പിൽ, ബ്ലോക്ക് ഭാരവാഹികളായ എ. പി.റോയ്, പി. എ. ബാബു, കെ. എ. ജൽട്ടൻ, എ. സി. ക്ലാരൻസ്, അനു സെബാസ്റ്റ്യൻ, സെൽജൻ അട്ടിപ്പേറ്റി, ക്ലെമെന്റ് റോബർട്ട്‌, പി. ജെ രാജു, നെൽസൻ കോച്ചേരി, ഷാജി തോപ്പിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്‌ജൻ റിബല്ലോ.

LifeKochi Web Desk | Dec. 17, 2021, 2:22 p.m. | Chellanam